മലയാള സിനിമയുടെ അഭിമാനവും ഇന്ത്യൻ ചലച്ചിത്രലോകത്തിന്റെ അതുല്യ പ്രതിഭയുമായ ശ്രീ മോഹൻലാൽ 2023-ലെ ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മഹത്തായ വാർത്തയിൽ മാക്ടാ ഹൃദയം നിറഞ്ഞ സന്തോഷം രേഖപ്പെടുത്തുന്നു.
നാല്പത് വർഷത്തിലേറെയായി കലാപ്രതിഭയുടെയും സമർപ്പണത്തിന്റെയും വഴിയിൽ മലയാള സിനിമയെ ദേശീയ–അന്തർദേശീയ തലങ്ങളിൽ ഉയർത്തിയിരിക്കുന്ന നിങ്ങളുടെ ഈ നേട്ടം ഞങ്ങളുടെ അഭിമാനമാണ്.
മാക്ടാ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെ ഭാഗത്തുനിന്നും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ഭാവിയിലെ എല്ലാ കലായാത്രകൾക്കും വിജയങ്ങൾക്കും ആശംസകളും നേരുന്നു.
മാക്ട തിരക്കഥാ രചന മത്സരം സംഘടിപ്പിക്കുന്നു
2025 ഡിസംബർ 31 നകം മത്സരത്തിനുള്ള സൃഷ്ടികൾ എറണാകുളം മാക്ട ഓഫീസിൽ ലഭിക്കേണ്ടതാണ്...
മാക്ടയുടെ വെബ്സൈറ്റിൽ കരട് വോട്ടർ പട്ടിക കൊടുത്തിട്ടുണ്ട്. അത് പരിശോധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽഈ മാസം 24 ന് മുൻപായി അറിയിക്കുവാൻ താല്പര്യപ്പെടുന്നു.അന്തിമ വോട്ടർ പട്ടിക 27ന് പ്രസിദ്ധീകരിക്കുന്നതാണ്
LIFE MEMBERS KARADU VOTERS LIST ACTIVE MEMBERS KARADU VOTERS LIST